Your Image Description Your Image Description

 

 

 

തിരുവനന്തപുരം: മാഗി അപ്ന ഫുഡ് ബിസിനസിന്റെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ച് മാഗി. ഫുഡ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ അറിവും വൈദഗ്ധ്യവും നന്നായി ഉപയോഗപ്പെടുത്തി സ്വന്തമായി ഭക്ഷണ ചാനൽ നിർമിക്കാനും ഇതുവഴി വരുമാനം കണ്ടെത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാഗി അപ്ന ഫുഡ് ബിസിനസിന്റെ രണ്ടാം പതിപ്പ് 20 മില്യൺ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും 50,000 ലധികം പേരെ മത്സരത്തിൽ പങ്കെടുക്കാനും സ്വന്തം ഫുഡ് ചാനൽ ആരംഭിക്കാൻ ആവശ്യമായ അനുഭവവും വൈദഗ്ധ്യവും പകർന്നു നൽകുകയും ചെയ്തു.

കബിത സിംഗ് (കബിതാസ് കിച്ചൻ), മധുര ബച്ചൽ (മധുരസ് റെസിപ്പി), തേജ പരുചൂരി (വിസ്മയ് ഫുഡ്സ്), തൻഹിസിഖ മുഖർജി (തൻഹിർ പാക്ഷാല) തുടങ്ങിയ പ്രമുഖ ഫുഡ് ഇൻഫ്‌ളുവൻസർമാരോടും മെറ്റയിലെയും യൂട്യൂബിലെയും വിദഗ്ധരോടുമൊപ്പം രണ്ടുമാസത്തെ തീവ്ര പരിശീലനത്തിന് ശേഷം അർഹരായ 10 വിജയികൾക്ക് സ്വന്തം കണ്ടന്റുവഴി ബിസ്‌നസ് ആരംഭിക്കാൻ അഞ്ചുലക്ഷം രൂപ വീതം സമ്മാനം നൽകി. മുംബൈയിൽ നിന്നുള്ള സോഫിയ മച്ചാഡോ, ശ്രേയ റാവു, ട്രാഷിക ഡിസേന, അഷ്നീത് കൗർ ആനന്ദ്, ശീതൾ പെഡ്നേക്കർ, കൊൽക്കത്തയിൽ നിന്നുള്ള പ്രിയങ്ക കുണ്ടു ബിശ്വാസ്, തിരുവനന്തപുരത്ത് നിന്നുള്ള ഷൈലജ നായർ, പുണെയിൽ നിന്നുള്ള പിങ്കി ദസ്വാനി, ഗുരുഗ്രാമിൽ നിന്നുള്ള വന്ദന ജെയിൻ, മുംബൈ/ഹൈദരാബാദിൽ നിന്നുള്ള ബെനിഷ മാർട്ടിൻ എന്നിവരാണ് സമ്മാനാർഹരായ സംരംഭകർ.

 

 

Leave a Reply

Your email address will not be published. Required fields are marked *