Your Image Description Your Image Description

 

കൊച്ചി: പൂനെ പിരങ്ങുട്ടിൽ ആരംഭിച്ച പുതിയ ഗവേഷണ- വികസന കേന്ദ്രത്തിലൂടെ ആർ ആന്റ ഡി സംവിധാനങ്ങൾ വിപുലീകരിച്ച്‌ ഗോദ്‌റെജ്‌ ആന്റ്‌ ബോയ്‌സിന്റെ ബിസിനസ്‌ യൂണിറ്റായ ഗോദ്‌റെജ്‌ അപ്ലയൻസസ്‌. ആർ ആന്റ്‌ ഡി സെന്ററിന്റെ ഉദ്‌ഘാടനം ഗോദ്‌റെജ്‌ ആന്റ്‌ ബോയ്‌സിന്റെ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ജംഷിഡ്‌ എൻ ഗോദ്‌റെജ്‌ നിർവഹിച്ചു.

ബ്രാന്റിന്റെ ഇൻഹൗസ്‌ ഡവലെപ്‌മെന്റും ടെസ്റ്റിംഗ്‌ ലാബുകളും ഇരട്ടിയിലധികം വർധിപ്പിക്കാനാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. നവീകരണം, ഗുണനിലവാരം, സാങ്കേതിക പുരോഗതി എന്നിവിയലുള്ള കമ്പനിയുടെ പ്രതിബന്ധതയാണ്‌ ഇത്‌ വരച്ചു കാട്ടുന്നത്‌.

43,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ്‌ പുതിയ സംവിധാനങ്ങൾ ആരംഭിച്ചിരിക്കുന്നത്‌. എൻഎബിഎൽ അക്രഡിറ്റഡ്‌ ലാബ്‌, അത്യാധുനിക സംവിധാനങ്ങൾ, ഇതിനനുസൃതമായ കെട്ടിട രൂപകൽപന തുടങ്ങിയവ പുതുതായി ആരംഭിച്ച സംവിധാനത്തിലെ സവിശേഷതകളാണ്‌. അത്യാധുനികവും ഊർജക്ഷമതയുമുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിനുള്ള ഗോദ്‌റജിന്റെ ദീർഘകാല പ്രവർത്തനത്തിന്‌ മുന്നോടിയാണ്‌ ഈ വിപുലീകരണം.

ഉൽപന്നങ്ങൾ വികസിപ്പിക്കുക എന്നതാണ്‌ ബ്രാൻഡിന്റെ വളർച്ചയ്‌ക്കു പിന്നിലുള്ള മുഖ്യഘടകമെന്നു തങ്ങൾ മനസിലാക്കുന്നതായി ഗോദ്‌റെജ്‌ അപ്ലയൻസസ്‌ ബിസിനസ്‌ മേധാവിയും എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു. അതുകൊണ്ടാണ്‌ ഗവേഷണ- വികസന മേഖലകളിൽ ഗണ്യമായ നിക്ഷേപങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറു കോടിയോളം രൂപ ചെലവഴിച്ചാണ്‌ പിരങ്ങുട്ടിൽ ഗോദ്‌റെജിന്റെ പുതിയ ഗവേഷണ- വികസന സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *