Your Image Description Your Image Description

 

കൊച്ചി: 2024 ജൂൺ 14 മുതൽ 16 വരെ മദ്രാസ് ഇൻ്റർനാഷണൽ സർക്യൂട്ടിൽ (ചെന്നൈ) ആരംഭിക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻ്റ് കപ്പ് എൻഎസ്എഫ്250ആർ-നുള്ള റൈഡേഴ്സ് സ്ക്വാഡിനെ പ്രഖ്യാപിച്ച് ഹോണ്ട റേസിംഗ് ഇന്ത്യ. 14 അംഗ യുവടീമിൽ 6 പേർ പുതുമുഖങ്ങളാണ്. അടുത്ത തലമുറയിലെ റേസിംഗ് ചാമ്പ്യന്മാരെ വളർത്തിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഹോണ്ട ടാലൻ്റ് ഹണ്ടിൽ നിനാണ് പുതിയ റൈഡർമാരെ തിരഞ്ഞെടുത്തത്. ഹോണ്ടയുടെ പ്രശസ്തമായ മോട്ടോ 3 മെഷീനിലായിരിക്കും 14 റൈഡർമാരുടെയും മത്സരം.

ചെന്നൈയിൽ നിന്നുള്ള ശ്യാം ശുന്ദർ (20 വയസ്), രക്ഷിത് എസ് ധവെ (15), ബെംഗളൂരിൽ നിന്നുള്ള എഎസ് ജെയിംസ് (22), പ്രകാശ് കാമത്ത് (20), മലപ്പുറം സ്വദേശി മൊഹ്‌സിൻ പി (22), കോലാപ്പൂരിൽ നിന്നുള്ള സിദ്ധേഷ് സാവന്ത് (22), ഹൈദരാബാദിൽ നിന്നുള്ള ബീദാനി രാജേന്ദ്ര (19), മുംബൈയിൽ നിന്നുള്ള രഹീഷ് ഖത്രി (16) എന്നിവർക്കൊപ്പം ബെംഗളൂരിൽ നിന്നുള്ള സാവിയോൻ സാബു (16), രക്ഷിത എസ് ധവെ (16), ചെന്നൈയിൽ നിന്നുള്ള ജഗതിശ്രീ കുമരേശൻ (19), തിരുവനന്തപുരത്ത് നിന്നുള്ള ആരോൺ സോണി ഫെർണാണ്ടസ് (15), ട്രിച്ചി സ്വദേശി സ്റ്റീവ് വോ സുഗി (19), ഹൈദരാബാദിൽ നിന്നുള്ള വിഘ്നേഷ് പോതു (17) എന്നീ പുതുമുഖങ്ങളും ഉൾപ്പെടുന്നതാണ് ഹോണ്ട റേസിംഗ് ഇന്ത്യ ടീം.

അഞ്ച് റൗണ്ടുകളാണ് 2024 സീസണിൽ ഉണ്ടാവുക. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ചെന്നൈയിൽ തന്നെയായിരിക്കും മറ്റു റൗണ്ടുകളും അരങ്ങേറുക.

 

Leave a Reply

Your email address will not be published. Required fields are marked *