Your Image Description Your Image Description

 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ തടി കയറ്റി വരികയായിരുന്ന വലിയ ലോറി മറിഞ്ഞ് ക്ലീനറുടെ കൈ ഒടിഞ്ഞു. കൂടത്തായി പൂവോട്ടിൽ സലീമിനാണ് പരിക്കേറ്റത്. ഡ്രൈവർ പൂവോട്ടിൽ ഷാഹിദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ചുരത്തിലെ എട്ടാം വളവിലാണ് അപകടമുണ്ടായത്.

വയനാട്ടിൽ നിന്ന് മരം കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോൾ ലോറി മറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. സംഭവശേഷം ചുരത്തിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വൺവേ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ വാഹനങ്ങൾ കടത്തിവിട്ടത്. പിന്നീട് ജെ.സി.ബി എത്തിച്ച് റോഡരികിൽ വീണ മരത്തടികൾ മറ്റൊരു ലോറിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *