Your Image Description Your Image Description

സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഏകദിന ശില്‍പശാല. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സുസ്ഥിര തൃത്താല’.

മണ്ഡലത്തിലെ ഭൂജല പരിപോഷണം സൂക്ഷ്മ നീര്‍ത്തട വികസനത്തിലൂടെ ലക്ഷ്യമാക്കി എട്ട് ഗ്രാമപഞ്ചായത്തുകളിലായി തെരഞ്ഞെടുത്തിട്ടുള്ള എട്ട് മാതൃക സൂക്ഷ്മ നീര്‍ത്തടങ്ങളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ശില്‍പശാല നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *