Your Image Description Your Image Description

 

കൊച്ചി: ഐഐടി മദ്രാസ് 2024-2025 അക്കാദമിക് വർഷം മുതൽ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ ‘സ്‍പോർട്ട്‍സ് എക്‌സലൻസ് അഡ്‍മിഷൻ’ ആരംഭിച്ചു. ഇതിനായി ഓരോ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമിലും ഇന്ത്യൻ വിദ്യാർത്ഥികൾക്കു വേണ്ടി രണ്ട് അധിക സീറ്റുകൾ വീതം ആരംഭിച്ചു. ഇതിൽ ഒന്ന് വിദ്യാർത്ഥിനികൾക്കാണ്. അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ കായിക പ്രതിഭകൾക്ക് അഡ്‍മിഷൻ ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ഐഐടി ആണ് ഐഐടി മദ്രാസ്. സ്‍പോർട്ട്‍സ് രംഗത്ത് മികവ് പുലർത്തുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനം നടത്താൻ അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ.വി.കാമകോടി പറഞ്ഞു.

പുതുതായി ആരംഭിച്ച ഐഐടി മദ്രാസിൻറെ പ്രത്യേക പോർട്ടലായ https://jeeadv.iitm.ac.in/sea ലൂടെയാണ് സ്‍പോർട്ട്‍സ് എക്‌സലൻസ് അഡ്‍മിഷന് അപേക്ഷിക്കേണ്ടത്. ജെഇഇ (അഡ്വാൻസ്‌ഡ്) 2024-ൽ കോമൺ റാങ്ക് ലിസ്റ്റിലോ കാറ്റഗറി തിരിച്ചുള്ള റാങ്ക് ലിസ്റ്റിലോ സ്ഥാനം നേടിയവരും, കഴിഞ്ഞ നാല് വർഷത്തിനിടെ ഏതെങ്കിലും ദേശീയ/അന്തർദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ ഒരു മെഡലെങ്കിലും നേടിയവർക്കുമാണ് സീറ്റിന് അർഹത. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ സ്പോർട്സ് റാങ്ക് ലിസ്റ്റ് മുഖേനയാണ് അലോട്ട്മെന്റ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *