Your Image Description Your Image Description

കോഴിക്കോട്: വിനോദ സഞ്ചാരികള്‍ എത്തുന്ന കക്കയം മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍. കക്കയം-തലയാട് റോഡില്‍ 26ാം മൈലിനടുത്ത് കഴിഞ്ഞ ദിവസം കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. വലിയ കല്ലുകളും മണ്ണും ഒരുമിച്ചു റോഡിലേക്കു വീണതിനാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. മണ്ണ്, കൂറ്റന്‍ പാറക്കൂട്ടങ്ങള്‍, തെങ്ങ്, മരങ്ങള്‍ എന്നിവ റോഡിലേക്ക് വീണിട്ടുണ്ട്. രണ്ട് വൈദ്യുതി തൂണുകളും തകര്‍ന്നു.

ഇതേ റോഡില്‍ തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തംഗമായ സ്‌കൂട്ടര്‍ യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇവര്‍ എത്തുന്നതിന് തൊട്ടുമുന്‍പ് വലിയ മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. 28-ാം മൈല്‍ തലയാട് ഭാഗത്ത് മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡിന്റെ വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *