Your Image Description Your Image Description
Your Image Alt Text

ഉത്തര്‍പ്രദേശിലെ അയോധ്യയിൽ നാളെ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും.

അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം ഘട്ടം 240 കോടിയിലധികം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്.

മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശു പരിപാലന മുറികള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ആധുനിക സവിശേഷതകളും സജ്ജീകരിച്ചിട്ടുണ്ട്.

സ്റ്റേഷന്‍ കെട്ടിടം ‘എല്ലാവര്‍ക്കും പ്രാപ്യമാകുന്ന’, ‘ഐജിബിസി സര്‍ട്ടിഫൈഡ് ഗ്രീന്‍ സ്റ്റേഷന്‍ കെട്ടിടമായിരിക്കും’.

Leave a Reply

Your email address will not be published. Required fields are marked *