Your Image Description Your Image Description
Your Image Alt Text

പാലക്കാട്: മേലാര്‍കാട് പുളിഞ്ചുവടിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികരായ നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി (60) സന്തോഷ് (40) എന്നിവരാണ് മരിച്ചത്.

 

ഇന്ന് രാവിലെ എട്ടിനാണ് അപകടമുണ്ടായത്. ആലത്തൂര്‍ ഭാഗത്ത് നിന്ന് നെന്മാറയിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍ നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിന്‍റെ വലതുവശത്ത് ഇടിച്ചുകയറുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ബൈക്കില്‍ നിന്ന് തെറിച്ചുവീണ പൊന്നുമണിയും സന്തോഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *