Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട : ജില്ലയിലെ പനിബാധിതരുടെ എണ്ണം പ്രതിദിനം 300-ന് മുകളിലായി. ക്രിസ്മസ് അവധി തുടങ്ങുന്നതിന് മുൻപ് 100 എന്ന കണക്കിലായിരുന്നു പനിക്കാരുടെ എണ്ണം. ഒറ്റയാഴ്ചകൊണ്ട് ജില്ലയിൽ 2000-ഓളം ആളുകളാണ് പനിക്കായി ചികിത്സ തേടിയിട്ടുള്ളത്. ഇതിൽ 40 എണ്ണം ഡെങ്കിപ്പനിയും ‌അഞ്ച് എണ്ണം എലിപ്പനിയുമാണ്.

വൈറൽപ്പനിക്കൊപ്പം ഡെങ്കിപ്പനിയും വ്യാപകമാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.വൈറൽപ്പനിയുമായി എത്തുന്നവർക്ക് പനിയുടെ ലക്ഷണങ്ങളോടൊപ്പം ഛർദ്ദി, തലവേദന, ശരീരവേദന, വിശപ്പില്ലായ്മ തുടങ്ങിയവയും വ്യാപകമായി കാണുന്നുണ്ട്.

പനിമാറിയാലും ഇത്തരം ബുദ്ധിമുട്ടുകൾ ആഴ്ചകളോളം നീണ്ടുനിൽക്കുന്നതായി രോഗികളിൽ പലരും പറയുന്നു. അടിക്കടി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് പ്രധാനമായും രോഗം പടരുന്നതിന്റെ പ്രധാനകാരണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളെല്ലാം പനിയെ നേരിടുവാൻ സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.എൽ. അനിതാകുമാരി അറിയിച്ചു. എല്ലായിടത്തും പനിവാർഡുകൾ തുറന്നിട്ടുണ്ട്‌.‌

കോവിഡിന്റെ പുതിയ വകഭേദവും പടരുന്ന സാഹചര്യത്തിൽ ശ്രദ്ധയും ശക്തമായ മുൻകരുതലുകളും ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *