Your Image Description Your Image Description

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞ സാഹചര്യത്തിൽ മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി. അതേസമയം ഇത് അവസാന അവസരമായിരിക്കുമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞത് എന്നാണ് സൂചന .

പ്രതികളുടെ അറസ്റ്റ് വഞ്ചനക്കേസിൽ ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് 12 വരെ നീട്ടിയിട്ടുണ്ട്. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ തുടങ്ങിയവർ നൽകിയ മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലുള്ളത്.

അരൂർ സ്വദേശി സിറാജ് വലിയതുറ യ്ക്ക് സിനിമയ്ക്കായി ഏഴു കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് ഇയാൾമരട് പോലീസിൽ പരാതി നൽകിയിരുന്നു .എന്നിട്ട് നിർമാതാക്കൾ നടത്തിയത് ഗുരുതര സാമ്പത്തികതട്ടിപ്പാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് മരട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *