Your Image Description Your Image Description

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടയ്ക്കു മാറ്റം ഇപ്പോൾ പതിവാണ് .ഇപ്പോൾ ഇതാ പവന് 160 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 53,200 രൂപയായി കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,650 രൂപയായും സ്വർണ്ണവില ഇടിഞ്ഞു. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 15 രൂപയായി കുറഞ്ഞ് 5,525 രൂപയിൽ എത്തി .

അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ഒരാഴ്ചയായി സ്വർണ്ണവിലയിൽ ചാഞ്ചാട്ടം ഉണ്ടായത് കൊണ്ട് ഇന്റർനാഷണൽ മാർക്കറ്റിൽ സ്​പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഇടിഞ്ഞിരുന്നു. ഔൺസിന് 2,330.71 ഡോളറായാണ് വില കുറഞ്ഞത്. അതിനാൽ സ്വർണ്ണത്തിന്റെ ഭാവി വിലയിൽ 0.6 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. 2,329 ഡോളറായാണ് വില കുറഞ്ഞത്.

എന്നാൽ മറ്റൊരു കാര്യം എന്തെന്നാൽ പണപ്പെരുപ്പം കുറഞ്ഞാൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് സെപ്റ്റംബറോടെ യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്കിൽ ഇളവ് വരു​ത്താനാണ് സാധ്യത ഏറെ . യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചാൽ അത് പ്രധാനമായും സ്വർണ്ണവില കൂടുന്നതിന് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ തരുന്ന മറ്റൊരു വിവരo .

 

Leave a Reply

Your email address will not be published. Required fields are marked *