Your Image Description Your Image Description

കാക്കനാട്: ഡ്രൈവിങ് ടെസ്റ്റിലെ ‘എട്ട്’ പാസായ സന്തോഷത്തിൽ യുവാവ് ഇരുചക്ര വാഹനത്തിൽ കറങ്ങി .പക്ഷെ ആ സന്തോഷം അധികം നിന്നില്ല . നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് ആരോപിച്ച് ഡ്രൈവിങ് ലൈസന്‍സും തെറിച്ചേക്കും കൂടാതെ . പിഴയായി 20,000 രൂപ ചുമത്താൻ നിർദേശിച്ചു .

രൂപമാറ്റം വരുത്തിയ ബൈക്ക് ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയ ഏലൂര്‍ സ്വദേശി നെല്‍സനാണ് മോട്ടോര്‍ വാഹനവകുപ്പിൽ നിന്ന് പണി കിട്ടിയത് . എറണാകുളം ആര്‍.ടി. ഓഫീസിന് കീഴിലുള്ള കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഇരുചക്ര വാഹന ലൈസന്‍സ് ടെസ്റ്റിനാണ് വെള്ളിയാഴ്ച രാവിലെ യുവാവ് ബൈക്കുമായി എത്തിയത്.

ടെസ്റ്റ് കഴിഞ്ഞ് മടങ്ങുംനേരത്ത് ഗ്രൗണ്ട് പരിസരത്തു വെച്ച് ബൈക്ക് റേസ് ചെയ്‌ത പുകക്കുഴലിന്റെ ശബ്ദം കേട്ടതോടെ ടെസ്റ്റ് നടത്തുന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഐ. അസീം യുവാവിനെ പിടികൂടുകയായിരുന്നു . അതിൽ നിന്ന് പരിശോധിച്ചപ്പോൾ 11 നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിരുന്നു . തുടർന്ന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ എറണാകുളം ആര്‍.ടി.ഒ. യ്ക്ക് ശുപാര്‍ശ ചെയ്യുമെന്നും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *