Your Image Description Your Image Description

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രയര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ ആശുപത്രികളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 1970 ഏപ്രില്‍ ഒന്നിനുശേഷം ജനിച്ചവരും ബി എച്ച് എം എസ് ബിരുദവും ടി സി എം സി രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം. ഇ മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, അനുബന്ധ രേഖകള്‍ സഹിതമുളള അപേക്ഷ ജനുവരി ആറിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഹാജരാക്കണം. dmohomknr@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും സമര്‍പ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *