
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി Amazon.in-ൽ ടൂ-വീലർ വിൽപ്പനയിൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ആറുമടങ്ങ് വളർച്ച രേഖപ്പെടുത്തി. മൊത്തം ടൂ-വീലർ വിൽപ്പനയുടെ 60 ശതമാനത്തിലധികവും മെട്രോ ഇതര നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളാണ് സംഭാവന ചെയ്തത്. ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ചേതക്, ആംപിയർ, ട്രയംഫ്, KTM തുടങ്ങിയ ബ്രാൻഡുകളാണ് വിൽപ്പന വളർച്ചയ്ക്ക് പ്രധാന പിന്തുണ നൽകിയത്.
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ പ്രതിദിനം എട്ടുമടങ്ങ് വളർച്ചയുണ്ടായപ്പോൾ, പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിൽപ്പന 2.5 മടങ്ങ് വർധിച്ചു. സൂറത്ത്, കോട്ട, വിശാഖപട്ടണം, ഭുവനേശ്വർ, പ്രയാഗ്രാജ്, നെല്ലൂർ, വാറംഗൽ, അമൃത്സർ, ലുധിയാന തുടങ്ങിയ മെട്രോ ഇതര നഗരങ്ങളിൽ നിന്നാണ് മികച്ച പ്രതികരണം ലഭിച്ചത്. 200-ലധികം മോഡലുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ, ദൈനംദിന ഉപയോഗത്തിനുള്ള ഇരുചക്രവാഹനങ്ങൾ, പ്രീമിയം മോട്ടോർസൈക്കിളുകൾ എന്നിവ ഉപഭോക്താക്കൾക്ക് ഓൺലൈനായി തിരഞ്ഞെടുക്കാനും താരതമ്യം ചെയ്യാനും സാധിക്കും.
ധന്തേരാസ്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ടൂ-വീലറുകൾക്ക് ആകർഷകമായ ഓഫറുകളും ലഭ്യമാണ്. ഹീറോ മോട്ടോകോർപ്പ്, ബജാജ് എന്നിവയുടെ മോട്ടോർസൈക്കിളുകൾ 44,207 രൂപ മുതൽ ആരംഭിക്കുന്നു. ഹീറോയുടെ സ്കൂട്ടറുകൾ 54,159 രൂപ മുതലും ആംപിയർ, ചേതക് തുടങ്ങിയ ബ്രാൻഡുകളുടെ ഇലക്ട്രിക് വാഹനങ്ങൾ 1,02,999 രൂപ മുതലും ലഭ്യമാണ്. KTM, ട്രയംഫ് തുടങ്ങിയ പ്രീമിയം മോട്ടോർസൈക്കിളുകൾക്കും പ്രത്യേക വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ആമസോൺ പേ ഷോപ്പിംഗ് ലോണിലൂടെ പ്രതിമാസം 2,350 രൂപ മുതലുള്ള ഇഎംഐയിൽ ടൂ-വീലറുകൾ വാങ്ങാം. 24 മാസം വരെയുള്ള തിരിച്ചടവ് കാലാവധിയുള്ള ഈ സൗകര്യത്തിന് പ്രോസസ്സിംഗ് ഫീസോ പേപ്പർവർക്കുകളോ ആവശ്യമില്ല. ലോൺ ഉപയോഗിച്ച് വാഹനം വാങ്ങുന്നവർക്ക് ഡെലിവറി കഴിഞ്ഞ് 14 ദിവസത്തിന് ശേഷം 12,000 രൂപ വരെ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഈസി ഇഎംഐ സൗകര്യവും ലഭ്യമാണ്. മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 9,000 രൂപ വരെയും കൂപ്പണുകൾ വഴി 3,000 രൂപ വരെയും Amazon Pay UPI വഴി 7,000 രൂപ വരെയും അധിക ആനുകൂല്യങ്ങൾ നേടാം.
ആമസോൺ ഇന്ത്യ ഹോം, കിച്ചൻ, ഔട്ട്ഡോർസ് ഡയറക്ടർ അമൻ ദീപ് ലോഹൻ പറഞ്ഞു: “ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ ഏറ്റവും ആവേശകരമായ ടൂ-വീലർ സെയിൽ ആണ്. മുമ്പെന്നത്തേക്കാളും കൂടുതൽ കസ്റ്റമർമാർ Amazon.in-ൽ അവരുടെ പർച്ചേസ് ആരംഭിക്കുന്നു, അവർ അടുത്ത ബൈക്ക് റിസർച്ച് ചെയ്ത്, താരതമ്യം ചെയ്യുന്നു, ഈ ഉത്സവ സീസണിൽ ഈ പ്രവണത കുത്തനെ വർദ്ധിച്ചു. കസ്റ്റമറിന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലാണ് ഞങ്ങളുടെ ഊന്നൽ: ഉൽപ്പന്നങ്ങളുടെ വിപുലമായ സെലക്ഷൻ, ഗൈഡഡ് ഡിസ്കവറി, താങ്ങാനാവുന്ന വിലയിൽ, എളുപ്പത്തിലുള്ള പേയ്മെന്റ് ഓപ്ഷനുകൾ, കസ്റ്റമർ റിവ്യൂകൾ, വാങ്ങിയതിന് ശേഷവും വളരെക്കാലം തുടരുന്ന പിന്തുണ.”
ടൂ-വീലർ വിൽപ്പനയ്ക്കൊപ്പം വാഹന അനുബന്ധ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും ആമസോൺ വളർച്ച രേഖപ്പെടുത്തി. 200-ലധികം ബ്രാൻഡുകളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം ഉൽപ്പന്നങ്ങളുള്ള Amazon.in ഓട്ടോമോട്ടീവ് സ്റ്റോറിൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് 2.2 മടങ്ങ് വളർച്ചയുണ്ടായി. ഹെൽമെറ്റുകൾ, ഡാഷ്ക്യാമുകൾ, GPS ട്രാക്കറുകൾ, ടയർ ഇൻഫ്ലേറ്ററുകൾ, റൈഡിംഗ് ഗിയറുകൾ, എഞ്ചിൻ ഓയിൽ, പ്രഷർ വാഷറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ.
ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി റൂഫസ് എന്ന AI ഷോപ്പിംഗ് അസിസ്റ്റന്റും ആമസോൺ അവതരിപ്പിച്ചിട്ടുണ്ട്. ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യാനും വിലയുടെ ചരിത്രം പരിശോധിക്കാനും വ്യക്തിഗത ശുപാർശകൾ നേടാനും ഡീൽ അലർട്ടുകൾ ക്രമീകരിക്കാനും ഇതിലൂടെ സാധിക്കും. ലെൻസ് AI ഉപയോഗിച്ച് ചിത്രങ്ങളിലൂടെ ഉൽപ്പന്നങ്ങൾ കണ്ടെത്താനും AI റിവ്യൂ ഹൈലൈറ്റുകൾ വായിക്കാനും കഴിയും. കൂടാതെ, പാർട്ട് ഫൈൻഡർ സംവിധാനം വഴി വാഹനത്തിന് അനുയോജ്യമായ സ്പെയർ പാർട്സുകളും ആക്സസറികളും കണ്ടെത്താനും സാധിക്കും.
