Home » Blog » kerala Max » ഫോൺപേയിൽ തത്കാൽ എൻപിഎസ് സേവനം ആരംഭിച്ചു
IMG-20261030-WA0004

കൊച്ചി: വിരമിക്കൽ കാലത്തേക്കുള്ള നിക്ഷേപം ലളിതമാക്കുന്നതിനായി തത്കാൽ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) സേവനം അവതരിപ്പിച്ച് ഫോൺപേ. പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചത്. കുറഞ്ഞത് 250 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പൂർണമായും ഡിജിറ്റലായി മൂന്ന് ഘട്ടങ്ങളിലൂടെ എൻപിഎസ് അക്കൗണ്ട് തുറക്കാം. പുതിയ രേഖകൾ അപ്‌ലോഡ് ചെയ്യുകയോ വീണ്ടും കെവൈസി നടപടികൾ പൂർത്തിയാക്കുകയോ വേണ്ട. ബാങ്ക് അക്കൗണ്ട് ഒടിപി വഴി സ്ഥിരീകരിച്ചാൽ മിനിറ്റുകൾക്കുള്ളിൽ പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (പിആർഎഎൻ) ലഭിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർ, ഗിഗ് തൊഴിലാളികൾ, ചെറുകിട സംരംഭകർ, യുവാക്കൾ തുടങ്ങിയവർക്ക് നേരത്തേ തന്നെ വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം ആരംഭിക്കാൻ ഈ സേവനം സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *