Home » Blog » kerala Max » ധൻതേരസിന് ഫോൺപേയുടെ സ്വർണത്തിന് 2% ക്യാഷ്ബാക്ക്
IMG-20261103-WA0013

കൊച്ചി: ധൻതേരസ് ആഘോഷങ്ങളുടെ ഭാഗമായി 24 കാരറ്റ് ഡിജിറ്റൽ സ്വർണം വാങ്ങുന്നവർക്ക് ക്യാഷ്ബാക്ക് ഓഫറുമായി ഫോൺപേ. നവംബർ 6ന് 2,000 രൂപയോ അതിലധികമോ വിലയുള്ള ഡിജിറ്റൽ സ്വർണം ഒറ്റത്തവണയായി വാങ്ങുന്നവർക്ക് രണ്ട് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പരമാവധി 2,000 രൂപയാണ് ക്യാഷ്ബാക്ക്. ഓരോ ഉപയോക്താവിനും ഒരുതവണ മാത്രമാണ് ഓഫർ ലഭിക്കുക. എസ്‌ഐപി ഇടപാടുകൾക്ക് ഓഫർ ബാധകമല്ല. വാങ്ങുന്ന സ്വർണത്തിന് പണിക്കൂലി ഈടാക്കില്ലെന്നും ബാങ്ക് നിലവാരത്തിലുള്ള സുരക്ഷിത ലോക്കറുകളിൽ സൗജന്യമായി സൂക്ഷിക്കാമെന്നും കമ്പനി അറിയിച്ചു. സ്വർണം വിൽക്കുമ്പോൾ 48 മണിക്കൂറിനുള്ളിൽ തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. ഉയർന്ന പരിശുദ്ധിയുള്ള സ്വർണം ലഭ്യമാക്കുന്നതിനായി എംഎംടിസി-പിഎഎംപി, സേഫ്‌ഗോൾഡ് എന്നിവയുമായി ഫോൺപേ സഹകരിക്കുന്നുണ്ട്. രാജ്യത്തുടനീളം 2.9 കോടിയിലധികം ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ സ്വർണം വാങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *