Your Image Description Your Image Description

പാലക്കാട്: പാലക്കാട്ട് വീട്ടമ്മയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ നിന്ന് കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി(38) പുളിയാനി വീട്ടില്‍ ദീപേഷ്(38) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍തോട്ടത്തിലെ വളം സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡ്ഡിനുള്ളിൽ നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത് .ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്നും മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും കോങ്ങാട് പോലീസ് അറിയിച്ചു .

 

Leave a Reply

Your email address will not be published. Required fields are marked *