Your Image Description Your Image Description

തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠ്യപദ്ധതിപരിഷ്കരണം ജൂണിൽ തുടങ്ങാൻ തീരുമാനിച്ച് മന്ത്രി വി. ശിവൻകുട്ടി . പുതിയ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെ യാണ് അദ്ദേഹം പറഞ്ഞത് .

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പുസ്തകങ്ങൾ ജൂണിൽ കുട്ടികളുടെ കൈയിലെത്തുമെന്നും മന്ത്രി അറിയിച്ചു.

പത്തുലക്ഷം കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകും. ഇതിനായി 39,75,000 മീറ്റർ തുണി വിതരണംചെയ്തിട്ടുണ്ട്. ഒരുകുട്ടിക്ക് രണ്ടുജോഡി യൂണിഫോം വീതം നൽകും. എയ്ഡഡ് മാനേജ്‌മെന്റ് സ്കൂളിൽ ഒരുകുട്ടിക്ക് 600 രൂപ വീതം യൂണിഫോം അലവൻസായി സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *