Your Image Description Your Image Description

തിരുവനന്തപുരം: അസാപ് കേരള കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിലും ഓൺലൈനായും നടത്തുന്ന വിവിധ നൈപുണ്യവികസന കോഴ്‌സുകളിലേക്ക് പ്രവേശനമാരംഭിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, എ.ഐ. മെഷീൻ ഡിവലപ്പർ എന്നിവയാണ് ഓൺലൈൻ കോഴ്‌സുകൾ. കമ്യൂ ണിറ്റി സ്‌കിൽ പാർക്കുകളിൽ ജൂലായ് ആദ്യവാരം എ.ആർ., വി.ആർ., ആനിമേഷൻ കോഴ്‌സുകൾ ആരംഭിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ സെന്റർ ഓഫ് എക്സലൻസ് ലാബുകളിൽ 200 മണിക്കൂർ ദൈർഘ്യമുള്ള യൂണിറ്റി സർട്ടിഫൈഡ് പ്രോഗ്രാമുകളുമുണ്ട്.

ആർട്ടിസ്റ്റ്, ഗെയിം ഡെവലപ്പർ, പ്രോഗ്രാമർ, വി.ആർ. ഡിവലപ്പർ എന്നിവയാണ് കോഴ്സുകൾ. വി.ആർ. ഗെയിം ക്രാഫ്റ്റ്, എ.ആർ. ഗെയിം ക്രാഫ്റ്റ് എന്നീ കോഴ്‌സുകളുമുണ്ട്. വെബ്‌സൈറ്റ്: csp.asapkerala.gov.in

 

Leave a Reply

Your email address will not be published. Required fields are marked *