Your Image Description Your Image Description

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

മലബാറിലെ സീറ്റുകളുടെ എണ്ണം പ്ലസ് വണ്‍ അപേക്ഷകരിലും കുറവായതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. അതുകൊണ്ട് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരുന്നു. പ്ലസ് വണ്‍ അപേക്ഷകരിൽ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്. അതേസമയം ലഭിച്ച അപേക്ഷകളില്‍ പകുതിയില്‍ അധികവും മലബാറില്‍ നിന്നുള്ളവരാണ് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *