Your Image Description Your Image Description

പാലക്കാട്: പാലക്കാട് എലപുള്ളി എടുപ്പുകുളം ഭാഗത്ത് വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. കോയമ്പത്തൂർ സ്വദേശി അബ്ദുർ റഹീം എന്ന ആളാണ് പിടിയിലായത്. സമാനമായ മറ്റൊരു കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാളെ പാലക്കാട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രിൻസ് രാജ് എന്നാണ് ഇയാളുടെ യഥാർത്ഥ പേരെന്ന് പൊലീസ് പറയുന്നു. കേസിലെ കൂട്ടുപ്രതിയായ പോത്തനൂർ സ്വദേശിയെ ഒരു മാസം മുമ്പ് കസബ പൊലീസ് പിടികൂടിയിരുന്നു.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഉൾ പ്രദേശങ്ങളിൽ എത്തുകയും പ്രായമായവരെ പിൻതുടർന്ന് മാല പൊട്ടിച്ച് അതിർത്തി കടക്കുകയും ചെയ്യുന്നതായിരുടെ ഇവരുടെ രീതി. 70 കിലോ മീറ്റർ യാത്ര ചെയ്താൽ പ്രതികളുടെ സ്ഥലത്ത് എത്താം. എന്നാൽ പ്രതികൾ മാല പൊട്ടിച്ച ശേഷം 150 കിലോ മീറ്റർ പല വഴികളിലൂടെ യാത്ര ചെയ്താണ് തിരിച്ചെത്തിയത്. ഒരിക്കലും പിടിക്കപ്പെടാതിരിക്കാനായിരുന്ന പ്രതികളുടെ പദ്ധതി. നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അവ്യക്തമെങ്കിലും പ്രതികളുടെ ഒരു ചിത്രം പൊലീസിന് ലഭിച്ചത്. കിട്ടിയ ചിത്രം വികസിപ്പിച്ച് മാസങ്ങളോളം അന്വേഷണം നടത്തിയാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ബൈക്കിൽ നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് പ്രതികള്‍ കേരളത്തിലേക്ക് വന്നത്. പ്രതിയെ ചോദ്യം ചെയ്തശേഷം പിടിച്ചുപറിച്ച സ്വർണ്ണമാല വിൽപ്പന നടത്തിയ സ്ഥലത്തെത്തിച്ച് മാല വീണ്ടെടുത്തു.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ശ്രീ ആനന്ദ് ഐപിഎസ്, എഎസ്പി അശ്വതി ജിജി ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ വി വിജയരാജൻ, എസ് ഐ ഹർഷാദ്എ ച്ച്, ബാബുരാജൻ,അനിൽകുമാർ ഇ , ജതി,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ രാജീദ്.ആർ, ജയപ്രകാശ്.S, സെന്തിൾകുമാർ വി, ശ്രീ ക്കുട്ടി,അശോക്, ബാലചന്ദ്രൻ, പ്രശോഭ്,മാർട്ടിൻ,എന്നിവരാണ് കേസന്വേഷണം നടത്തുന്നത്. കസബ മുൻ ഇൻസ്പെക്ടർ രാജീവ് എന്‍ എസ്, എസ് ഐ രാജേഷ് സി കെ എന്നിവരുടെ ശ്രമത്തിൻ്റെ കൂടി ഫലമായാണ് പ്രതികളിലേക്ക് വേഗത്തിൽ എത്താൻ സഹായകമായത്. കളവിനായി വന്ന ബൈക്ക് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് കേരളത്തിൽ കൂടുതൽ കേസുകൾ ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *