Your Image Description Your Image Description

പാലക്കാട്: ഒമ്പത് വയസുള്ള പെൺകുട്ടിയെ വീട്ടിൽ വെച്ച് അമ്മയുടെ അറിവോടെ ലൈം​ഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മക്ക് മൂന്ന് വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി എഫ്ടിഎഫ്സി ജഡ്ജി രാമു രമേശ്‌ ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയിൽ പറയുന്നു. സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി പ്രോസിക്യൂനെ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *