Your Image Description Your Image Description

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയ്ക്ക് കാരണം ഓക്‌സിജന്‍ കുറവ് മൂലo എന്ന് റിപ്പോർട്ട് , സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിൽ . രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഇതുവരെയും സാധിച്ചില്ല . അതേസമയം അതിൽ പറയുന്നത് ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലാബിലെ പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് സബ് കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട് . കൂടാതെ കുഫോസില്‍ നിന്നും ചത്ത മീനുകളുടെ സാമ്പിളുകളുടെ ഫലം കൂടിസമര്‍പ്പിക്കും.

കര്‍ഷകനായ സ്റ്റാന്‍ലി ഡിസ്ല്‍വ നല്‍കിയ പരാതിയില്‍ ഏലൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത് . ഒപ്പം ഏലൂര്‍ നഗരസഭയിലും പരാതി നല്‍കിയിട്ടുണ്ട് .

മത്സ്യക്കുരുതിയിൽ ഏഴര ലക്ഷം രൂപയുടെ മത്സ്യങ്ങള്‍ ചത്തുവെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ കർശന നടപടി വേണമെന്നുമാണ് ആവശ്യപ്പെട്ടാണ് പരാതിയില്‍ ഉന്നയിക്കുന്നത്. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റിയിട്ടുണ്ട് . ഇപ്പോൾ സജീഷ് ജോയിക്ക് പകരം റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എംഎ ഷിജുവിനെ നിയമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *