Your Image Description Your Image Description

കൊച്ചി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിനോ മാത്യുവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയുടെ വിധി ഇന്ന് ഉച്ച കഴിഞ്ഞ് 1.45ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത് . അതിന്റെ കൂടെ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കാമുകി അനുശാന്തിയുടെ ഹർജിയിലും കോടതി വിധി പറയും.

അതേസമയം ഒന്നാം പ്രതി നിനോയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന സർക്കാരിന്റെ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. 2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരെയാണ് കൊലപ്പെടുത്തിയത്‌ . ഇവർക്കെതിരെ കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ചെയ്യുകയായിരുന്ന നിനോ മാത്യുവും അനുശാന്തിയും സുഹൃത്തുക്കളുമായിരുന്നു. ഇവർക്ക് ഒന്നിച്ച് താമസിക്കാൻ വേണ്ടിയാണ് മുത്തശ്ശിയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്.അന്വേഷണത്തിനൊടുവിൽ ഇരുവരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയും ചെയ്യുകയായിരുന്നു . അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് നിനോയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *