Your Image Description Your Image Description

മലപ്പുറം: ക്ഷേമനിധിബോർഡുകൾ ലയിപ്പിച്ച് നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ് ഐ ടി യു) മലപ്പുറം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ ആവശ്യപ്പെട്ടു. കൊണ്ടോട്ടി മർക്കസ് ഹാളിൽ നടന്ന സമ്മേളനത്തിൽ എഫ് ഐ ടി യു ജില്ല പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അധ്യക്ഷനായി.

തുടർന്ന് നടന്ന സംഘടനാ സെഷനിൽ ജില്ല സെക്രട്ടറി ഫസൽ തിരൂർക്കാട് കഴിഞ്ഞ കാല റിപ്പോർട്ടും വരവ് ചെലവും അവതരിപ്പിച്ചു. എഫ് ഐ ടി യു സംസ്ഥാന നേതാക്കളായ തസ്ലീം മമ്പാട്, ഷാനവാസ് കോട്ടയം എന്നിവർ റിപ്പോർട്ടിൻ മേലുള്ള ചർച്ചക്ക് നേതൃത്വം നൽകി.

സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര യൂണിയൻ സംവിധാനത്തെക്കുറിച്ച് സദസ്സുമായി സംവദിച്ചു.
വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി നൗഷാദ് ചുള്ളിയൻ അഭിവാദ്യ പ്രസംഗം നടത്തി. കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിലർ താഹിറ ഹമീദ് ആശംസനേർന്നു. ജില്ല വൈസ് പ്രസിഡന്റ് അലവി വേങ്ങര സ്വാഗതവും ജോയൻ്റ് സെക്രട്ടറി ഷുക്കൂർ എം ഇ നന്ദിയും പറഞ്ഞു.

എൻ കെ റഷീദ്, സുഭദ്ര വണ്ടൂർ, സൈതാലി വലമ്പൂർ, അഫ്സൽ ടി, അഫ്സൽ നവാസ് സലിം പറവണ്ണ , മുജീബ് കൊലോളമ്പ്, ജമാൽ കൂട്ടിൽ , സൈതലവി,യഹ് യ യൂസുഫ്,അബ്ദുൽ ഹമീദ് തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *