Your Image Description Your Image Description

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ വീഴ്ച പറ്റിയെന്ന് വിമർശനം.
പുലർച്ചെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ്
ഉദ്യോഗസ്ഥർ ആറര മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തിയത് എന്നാണ് പറയുന്നത് . കൂടാതെ രക്ഷാപ്രവർത്തനത്തിൽ പോരായ്മകളെ ചൂണ്ടിക്കാണിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട് . അതേസമയം പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്.

വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആൻഡ് കൺസർവേഷൻ സൊസൈറ്റി ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വനo വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . മയക്ക് വെടിവെച്ചതിന് ശേഷം പിടികൂടിയ പുലിയാണ് ചത്തത്. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടക്കും. ആന്തരിക രക്തസ്രാവമാണ് പുലിയുടെ മരണത്തിലേക്ക് കാരണം എന്നാണ് വനവകുപ്പിന്റെ പ്രാഥമിക നിഗമനം

 

 

 

Leave a Reply

Your email address will not be published. Required fields are marked *