Your Image Description Your Image Description

കോഴിക്കോട്: കൂണ്‍ കഴിച്ചതിനെത്തുടർന്ന് കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുവാണ്. കൂണ്‍ കഴിച്ചതിനെ തുടർന്ന് ഇവർക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതില്‍ നിന്നായിരിക്കും ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പോലീസ് സംശയിക്കുന്നത് . സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ് .

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *