Your Image Description Your Image Description

 

കാസര്‍കോട്: വീ ദ ചേഞ്ച് എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സെക്ടര്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സോഷ്യല്‍ അസംബ്ലിക്ക് ജില്ലയിൽ തുടക്കമായി.മാറി വരുന്ന കാലത്തോട് സംവദിക്കാൻ വിദ്യാർത്ഥികൾ പാകപ്പെടുത്തുന്നതായിരുന്നു അസംബ്ലിയിലെ ഓരോ സെഷനുകളും.പട്ളയിൽ നടന്ന മധൂർ സെക്ടർ സോഷ്യൽ അസംബ്ലി സെക്ടർ പ്രസിഡന്റ് മുൻസിർ ഹിമമി യുടെ യുടെ അധ്യക്ഷതയിൽ
സയ്യിദ് ഇസ്മായീൽ സിനാൻ അഹ്സനി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് കാസർഗോഡ് ജില്ലാ ജ: സെക്രട്ടറി മുഹമ്മദ് നംശാദ്, ജില്ലാ സെക്രട്ടറി മൻശാദ് അഹ്സനി,ഫയാസ് പട്ള,ജില്ലാ പ്രവർത്തക സമിതി അംഗം ജംഷീദ് ചെടേക്കാൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.ശേഷം നടന്ന വിദ്യാർത്ഥി റാലിയിൽ സെക്ടർ ഇസ്സ കോഡ് അംഗങ്ങൾ അണിനിരന്നു. സെക്ടർ ഭാരവാഹികളായ മുൻസിർ ഹിമമി, മഷൂദ് പട്ള, മുസ്താഖ് ഹുമൈദി എന്നിവർ നേതൃത്വം നൽകി.
അസംബ്ലി അനുബന്ധമായി സെക്ടറുകളിൽ വിദ്യാഭ്യാസ സമ്മേളനം,റൺ കേരള റൺ,മഴവിൽ സംഘം യൂണിറ്റുകളിൽ സമ്മർ ചില്ല് എന്നീ പരിപാടികൾ നടക്കുന്നുണ്ട്.വരും ദിവസങ്ങളിൽ ജില്ലയിലെ 56 സെക്ടറുകളിൽ സോഷ്യൽ അസംബ്ലി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *