Your Image Description Your Image Description

മുട്ടം : സംസ്ഥാനത്ത് അതി തീവ്ര മഴ വന്നതോടെ ജില്ലയിൽ റെഡ് അലർട്ട് ആയതിനാൽ മലങ്കര ഡാമിന്റെ ഷട്ടർ ഉയർത്തി . 20 സെന്റീമീറ്ററിൽ ഷട്ടറുകൾ ഉയർത്താനാണ് അനുമതി നൽകിയത്. എന്നാൽ നിലവിൽ 10 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയത് .മലങ്കര ചെറുകിട വൈദ്യുതി നിലയത്തിൽ ഉൽപാദനം പരമാവധിയിൽ
ആകുകയും ചെയ്ത സാഹചര്യത്തിൽ ഇടത്- വലത് കനാലുകൾ വഴി ജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

കൂടുതൽ വെള്ളം ഡാമിലേക്ക് എത്തിയാൽ 20 സെന്റീമീറ്റർ വരെ ഷട്ടർ ഉയർത്തി ജലം പുറത്തേക്ക് ഒഴുകാൻ ഇടയാകും .അതുകൊണ്ട് ജലാശയത്തിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട് .41.18 മീറ്ററാണ് മലങ്കര അണക്കെട്ടിലെ ജലനിരപ്പ്. ഇപ്പോൾ ആയതിനാൽ ഇടത്-വലത് കര കനാലുകൾ വഴി യഥാക്രമം 150,120 സെന്റിമീറ്റർ വീതം ഷട്ടറുകൾ ഉയർത്തേണ്ടതായി വരും

Leave a Reply

Your email address will not be published. Required fields are marked *