Your Image Description Your Image Description

മഴ ശക്തമായതോടെ ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര മെയ് 19 മുതല്‍ റെഡ് , ഓറഞ്ച് എന്നീ അലെര്‍ട്ടുകള്‍ പിൻവലിക്കുന്നതുവരെ നിരോധനം ഏർപ്പെടുത്താൻ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറങ്ങി . ഇതിനായി ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ , റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടങ്ങള്‍ , ജലാശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുവാൻ വിനോദസഞ്ചാര വകുപ്പ് , ഡിടിപിസി , ഹൈഡല്‍ ടുറിസം , വനം വകുപ്പ് , കെ എസ് ഇബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ക്ക്ചുമതല നല്‍കിയിട്ടുണ്ട് .

വിനോദ സഞ്ചാരത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവർക്ക് വേണ്ടി മുന്നറിയിപ്പുകള്‍ നൽകുവാൻ ഉദ്യോഗസ്ഥര്‍ ശ്രദ്ധപുലർത്തണം എന്നും . റിസോര്‍ട്ടുകള്‍ , ഹോംസ്റ്റേകള്‍ , ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പുകള്‍ നല്‍ക്കാനും ജില്ലകളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട് .

.

Leave a Reply

Your email address will not be published. Required fields are marked *