Your Image Description Your Image Description

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണസംഭവത്തിൽ ഡ്രൈവർ അപകടം ഒന്നും കൂടാതെ രക്ഷപ്പെട്ടു. സ്റ്റേറ്റ് ഹൈവേയിൽ ഉള്ളിയേരിയിൽ ഒഴുക്കുള്ള കനാലിലേക്ക് രാഹുൽ പുത്തൂർ എന്നയാൾ ഓടിച്ചിരുന്ന വാഹനo നിയന്ത്രണംവിട്ട് വീഴുകയായിരുന്നു .

അപകടം ഉണ്ടായ സമയത്ത് കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ പുറത്തിറങ്ങാനായതിനാൽ വൻ അപകടം ഒഴിവായി. 10 മീറ്ററോളം ഒഴുകിയ കാർ പാലത്തിനടുത്ത് തങ്ങിനിന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി സ്വകാര്യ ക്രൈയിന്‍ സംവിധാനം ഉപയോഗിച്ച് കാർ പുറത്തെടുത്തു

ഗ്രേഡ് എ.എസ്.ടി.ഒ മജീദിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ഇർഷാദ് പികെ, നിധി പ്രസാദ് ഇ എം, അനൂപ് എൻ പി, രനീഷ് പി കെ, രജീഷ് കെ പി, ഹോം ഗാർഡ് സോമ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *