Your Image Description Your Image Description

കൊച്ചി: ജീവനക്കാരുടെ കുറവ് മൂലം കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. അതിനാൽ സെൻട്രൽ സോണിൽ ചില ഔട്ട്‌ലെറ്റുകൾ ജീവനക്കാരില്ലാതെ അടച്ചിടേണ്ട സ്ഥിതിയിലാണ് . ഇതേത്തുടർന്ന് കൗണ്ടറുകളുടെ എണ്ണ കുറവുമൂലം ഔട്ട് ലെറ്റുകൾക്കു മുന്നിൽ ജനം തടിച്ചുകൂടി നിൽക്കുന്ന അവസ്ഥയിലായി . ചിലയിടങ്ങളിൽ ഷോപ്പുകൾ സമയത്ത് അടയ്ക്കുവാൻ പോലും പറ്റാത്ത സ്ഥിതിയാണെന്ന് യൂണിയനുകൾ പരാതിപ്പെട്ടിട്ടുണ്ട് .

സെൻട്രൽ റീജണിൽ പട്ടിമറ്റം, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഔട്ട്‌ലെറ്റുകളിൽ കൗണ്ടറുകൾ ആളില്ലാത്തതിനാൽ അടച്ചുപൂട്ടുകയും ചെയ്തു . സെൻട്രൽ സോണിൽ മാത്രം അഞ്ച് വെയർഹൗസുകളും 44 ഔട്ട്‌ലെറ്റുകളും മുപ്പതോളം പ്രീമിയം കൗണ്ടറുകളുമുണ്ട്. ഇവിടെയൊക്കെ ചേർത്ത് മൊത്തം അഞ്ഞൂറോളം ജീവനക്കാർ വേണം. ഇ പ്പോൾ ഇരുനൂറു ജീവനക്കാരുടെ കുറവുണ്ട് നിലവിൽ . എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ജീവനക്കാരുടെ ക്ഷാമം ഉള്ളത് .
അമിതമായ ജോലിഭാരം കാരണം ജീവനക്കാർക്ക് അത്യാവശ്യസമയത്ത് ലീവ് പോലും എടുക്കാൻ സാധിക്കുന്നില്ല .

353 ഓഫീസ് അസിസ്റ്റന്റുമാർ പി എസ് സി നിയമനത്തിലൂടെ ഉടൻ വരുമെന്ന് കരുതുന്നത് . അതേസമയം
എംപ്ലോയ്‌മെന്റ് എക്സ് ചേഞ്ചുകളിൽനിന്ന് ആളുകളെ എടുക്കുന്നതും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ആ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിലൂടെ ആളെ എടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബെവ്‌കോ മാനേജ്‌മെന്റ് ഇപ്പോൾ .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *