Your Image Description Your Image Description
പാലക്കാട്:‍ ജില്ലയില് എല്ലാ വില്ലേജിലും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട മുഴുവന് അപേക്ഷകളും തീര്പ്പായതായും വരുന്ന അപേക്ഷകള് കാലതാമസമില്ലാതെ തീര്പ്പാക്കുമെന്നും ജില്ലാ ഭരണകൂടം.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അംഗം എ. സൈഫുദീന് ഹാജിയുടെ നേതൃത്വത്തില് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന സിറ്റിങ്ങിലാണ് ജില്ലാ ഭരണകൂടം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികള്ക്ക് സമുദായ സര്ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് ഉള്പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മഹാബോധി മിഷന് ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് എന്. ഹരിദാസ് ബോധ് നല്കിയ പരാതിയിലാണ് കമ്മിഷന് നടപടി.
മഹാത്മാഗാന്ധി സര്വകലാശാലയില് സ്‌കൂള് ഓഫ് ഗാന്ധിയന് തോട്ട് ആന്ഡ് ഡെവലപ്മെന്റ് സ്റ്റഡീസില് ഇന്ത്യന് കള്ച്ചര് വിഭാഗത്തില് ഉള്പ്പെടുത്തി ബുദ്ധിസം പഠനവിഷയമായുണ്ടെന്നും ഗൈഡുകള്, റിസര്ച്ച് അഡ്മിഷന് കമ്മിറ്റി എന്നിവരുടെ സമ്മതത്തോടെ ബുദ്ധിസ്റ്റ് പഠനത്തിന് കാലിക്കറ്റ് സര്വകലാശാല സന്നദ്ധമാണെന്നും സിറ്റിങ്ങില് കമ്മിഷന് അറിയിച്ചു. സംസ്ഥാന സര്വകലാശാലകളില് ബുദ്ധ ചെയര് സ്ഥാപിക്കുന്നത് സംബന്ധിച്ച പരാതിയിലാണ് മറുപടി നല്കിയത്. മറ്റു സര്വകലാശാലകള് വിഷയം പരിശോധിച്ച് വരികയാണെന്നും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട പരാതികള് മുന്ഗണനാ ക്രമത്തില് പരിഹരിക്കുമെന്നും കമ്മിഷന് അംഗം പറഞ്ഞു.
കിടപ്പുരോഗിയായ മുതുതല സ്വദേശി മുഹമ്മദ് ഷാഫിയുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്ണമായും ഏറ്റെടുത്തതായി ജില്ലാ വനിതാശിശു വികസന ഓഫീസര് അറിയിച്ചു. മുഹമ്മദ് ഷാഫിയുടെയും മാതാവിന്റെയും ചികിത്സ പാലിയേറ്റീവ് വിഭാഗത്തില് ഉള്പ്പെടുത്തി നല്കാമെന്ന് ജില്ലാ മെഡിക്കല് ഓഫീസ് അറിയിച്ചു. പൊതുപ്രവര്ത്തകനായ വയനാട് അമ്പലവയല് സ്വദേശി നല്കിയ പരാതിയിലാണ് കമ്മിഷന് ഇടപെടലിലൂട പരിഹാരമായത്.
മഹല്ല് ജമാത്ത് അംഗത്വം റദ്ദാക്കിയതും മകളുടെ വിവാഹത്തിന് തടസം നിന്നതും സംബന്ധിച്ച് തിരുവാഴിയോട് സ്വദേശി ബഷീര് മുസലിയാര് ജമാത്തിനെതിരെ നല്കിയ പരാതി പരിഗണിച്ച കമ്മിഷന് മഹല്ല് അംഗത്വം റദ്ദാക്കാനുള്ള അധികാരം മഹല്ല് കമ്മിറ്റിക്ക് ഇല്ലെന്നും ആവശ്യമായ രേഖകള് ശേഖരിച്ച് ബഷീര് മുസലിയാറിന്റെ അംഗത്വം പുനഃസ്ഥാപിക്കണമെന്നും നിര്ദേശം നല്കി.
അപേക്ഷ നല്കിയിട്ടും ദീര്ഘകാലമായി നോണ് ക്രീമിലെയര് സര്ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന തൃത്താല സ്വദേശിനി ടി.കെ ഫൈറൂസയുടെ പരാതിയില് തൃത്താല വില്ലേജ് ഓഫീസ് മുഖേന അപേക്ഷ നല്കി നിയമാനുസൃത സര്ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് റവന്യൂ അധികൃതര് കമ്മിഷന് ഉറപ്പുനല്കി. മതിയായ കാരണങ്ങളില്ലാതെ പരാതികള് നല്കിയും കൃത്യമായ രേഖകള് നല്കാതെയും നേരിട്ട് എത്താതെയും പരാതികള് തീര്പ്പാകാതെ വരുന്ന സാഹചര്യം കാണുന്നുണ്ടെന്നും കമ്മിഷന് അംഗം ചൂണ്ടിക്കാട്ടി. ആകെ 12 പരാതികളാണ് കമ്മിഷന് പരിഗണിച്ചത്. ഇതില് ഒന്പത് പരാതികള് തീര്പ്പാക്കി. പുതുതായി ഒരു പരാതി ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *