Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈക്ക് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ ചെയ്തതായി പരാതി ലഭിച്ചു .കൈക്ക് ശസ്ത്രക്രിയയ്ക്ക് വേണ്ടി എത്തിയതായിരുന്നു നാല് വയസ്സുകാരി . എന്നാൽ ശാസ്ത്രക്രിയമാറി കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം പറയുന്നത് . കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശി ദമ്പതികളുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരൽ നീക്കുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്കാണ് ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയെ സമീപിച്ചത് . ചികിത്സാപ്പിഴവ് കുട്ടിയുടെ കുടുംബം തിരിച്ചറിഞ്ഞതോടെ ഡോക്ട‍ർ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നത് .

എന്നാൽ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത് തുടർന്ന് ഈ സംഭവത്തിൽ അന്വേഷണം വേണമെന്നാണ് സൂപ്രണ്ട് ആവശ്യപ്പെടുന്നത് . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവo അന്വേഷിക്കുന്ന സമയത്താണ് മറ്റൊരു സംഭവം കൂടി റിപ്പോ‍ർ‌ട്ട് ചെയ്തിരിക്കുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *