Your Image Description Your Image Description

കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിലുണ്ടായ കൂട്ടത്തല്ലിൽ കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉൾപ്പെടെ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. പണമിടപാടുമായി ബന്ധപ്പെട്ടു നടന്ന തർക്കമാണ് കൂട്ടത്തല്ലിന് കാരണമായത് . ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത് ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ നടന്നത്.

ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുഭാഗത്ത് . ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്‍റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നു ആരോപണം.

 

Leave a Reply

Your email address will not be published. Required fields are marked *