Your Image Description Your Image Description

നീലേശ്വരം : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന, കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള
പുതിയ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്‌ . ജൂൺ അവസാന വാരം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . എന്നാൽ അപ്രോച്ച് റോഡിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഇതിന് അനുബന്ധമായി കിടക്കുന്ന മയിച്ച പാലത്തിന്റെ നിർമാണവും പൂർത്തിയാൽ മാത്രമായിരിക്കും പാലം തുറക്കാൻ സാധിക്കൂ .മയിച്ചയിലെ പുതിയ പാലത്തിന്റെ നിർമാണവും അന്തിമ ഘട്ടത്തിലാണ് പോയികൊണ്ടിരിക്കുന്നത് . 2 പാലങ്ങളും പൂർത്തിയായാൽ പള്ളിക്കര മേൽ പാലം മുതൽ ചെറുവത്തൂർ മട്ടലായി വരെ ദേശീയപാത മാറും. കൂടാതെ ചെറുവത്തൂർ കൊവ്വലിലെയും മയിച്ചയിലെയും അടിപ്പാത നിർമാണവും പൂർത്തീകരിക്കേണ്ടതുണ്ട്. അതേസമയം പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടുമ്പോൾ മയിച്ച പഴയ കടവിലേക്കുള്ള റോഡ് ഗതാഗതം ഇല്ലാതെയാകാൻ ഇതു സഹായിക്കും .

 

Leave a Reply

Your email address will not be published. Required fields are marked *