Your Image Description Your Image Description

നെല്ലിയാമ്പതി : ജനവാസ മേഖലയിൽ ഭീതി പടർത്തി വീണ്ടും ചില്ലിക്കൊമ്പൻ എത്തി . ഇന്നലെ രാവിലെ ആറരയോടെ എവിടി മണലാരു എസ്‌റ്റേറ്റ് കൂനംപാലം റൗണ്ട് പാഡിക്കു സമീപമാണു ചില്ലിക്കൊമ്പനെ കണ്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയായതിനാൽ ഇന്നലെ രാത്രി വൈകിയും ചില്ലിക്കൊമ്പൻ സമീപത്തു തന്നെയുണ്ടെന്ന് നാട്ടുകാർ പറഞ്ഞത് . മുൻപും ഈ ഭാഗത്തു ചില്ലിക്കൊമ്പനെ കാണുന്നത് പതിവായിരിന്നു . നേരത്തേ ഈ പ്രദേശത്തെ വിളക്കുകൾ തകർത്ത് ചില്ലിക്കൊമ്പൻ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട് . എന്നാൽ നാട്ടുകാർ ബഹളം വച്ചതോടെ കൊമ്പൻ തിരിച്ചുപോയി. ചക്ക, മാങ്ങ എന്നിവ വിളയുന്ന സമയത്ത് ചില്ലിക്കൊമ്പൻ കാടിറങ്ങുന്നത് പതിവായ കാഴ്ചയാണ് . എന്നാൽ ജനവാസ മേഖലയിലേയ്ക്ക് ആന എത്തുന്നത് സമീപവാസികൾക്ക് ആശങ്കയുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *