Your Image Description Your Image Description
ആലപ്പുഴ : പമ്പയാറ്റിൽ കഴിഞ്ഞദിവസം മരിച്ച ചെന്നൈ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം മന്ത്രി സജി ചെറിയാന്റെ പ്രത്യേക ഇടപെടലിൽ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും.
അയ്യപ്പ ദർശനത്തിനുശേഷം മടങ്ങിയ ചെന്നൈ ത്യാഗരായ നഗർ സ്വദേശികളായ എട്ടംഗ ഭക്തരുടെ സംഘം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള പാറക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയ മന്ത്രി സജി ചെറിയാൻ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കും അതിനുശേഷം മൃതദേഹങ്ങൾ മൊബൈൽ മോർച്ചറി സംവിധാനമുള്ള ആംബുലൻസിൽ സർക്കാർ ചിലവിൽ നാട്ടിലെത്തിക്കുന്നതിനും നിർദ്ദേശം നൽകി.
സംഘത്തിലെ മറ്റുള്ളവരെ മന്ത്രി ആശ്വസിപ്പിച്ചു. അത്യാവശ്യ ചെലവുകൾക്കായി 25000 രൂപയും ബന്ധുക്കളെ ഏൽപ്പിച്ചാണ് മന്ത്രി മടങ്ങിയത്. ചെങ്ങന്നൂർ ആർ.ഡി.ഒ, തഹസിൽദാർ, പോലീസ്, നഗരസഭാ സെക്രട്ടറി , കൗൺസിലർ വി.എസ് സവിത എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *