Your Image Description Your Image Description

കോഴിക്കോട് :ജില്ലയിൽ വിവിധയിടങ്ങളിൽ വേനൽമഴ ലഭിച്ചതോടെ ചൂടിന് നേരിയ ആശ്വാസം ഉണ്ടായി . ഏഴ് ഡി​ഗ്രിവരെ ചൂട് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈമാസം ഇതുവരെ ഏറ്റവും കുറഞ്ഞ ഏഴ് ഡി​ഗ്രിവരെ ചൂട് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകൾ . ഈമാസം ഇതുവരെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില തിങ്കളാഴ്ച രേഖപ്പെടുത്തിയത് –- 32 ഡി​ഗ്രിയിലാണ് . മേയ് മൂന്നിന് 39 ​ഡി​ഗ്രിയായിരുന്നു ജില്ലയിലെ ചൂട്.  കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കോഴിക്കോട് ബീച്ച്, ​ന​ഗരം, വടകര, കീഴല്‍, മേപ്പയില്‍, കൊയിലാണ്ടി, താമരശേരി, കോടഞ്ചേരി, അടിവാരം, മുക്കം, തിരുവമ്പാടി, കുന്നമം​ഗലം, വാകയാട്​ തുടങ്ങിയ പ്രദേശങ്ങളില്‍ മഴയുണ്ടായിരുന്നു . വരുന്ന അഞ്ച് ദിവസം ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 15.6 മുതൽ 64.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് കൂടുതൽ സാധ്യത.  മൂന്ന് ​ദിവസമായി ഇടവിട്ടുള്ള മഴയെ തുടര്‍ന്നാണ് ചൂടിനും വിങ്ങലിനും കുറവുണ്ടായത്.

മഴസാധ്യതയുള്ളതിനാല്‍ പകല്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു . വരുംദിവസങ്ങളില്‍ വേനല്‍മഴ തുടരുമെന്നതിനാല്‍ ചൂട് ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നി​ഗമനം.   കൂടാതെ മഴയെത്തിയെങ്കിലും പുഴകളിലും കിണറുകളിലും ജനനിരപ്പ് ഉയരുന്നില്ല .

പൊതുജലാശങ്ങള്‍ ഏറെയും വറ്റിവരണ്ട അവസ്ഥയാണ് എപ്പോൾ ഉള്ളത് . മലയോര മേഖലകളില്‍ കുടിവെള്ള ക്ഷാമംരൂക്ഷമായി നേരിടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  വിതരണം  കുടിവെള്ള വിതരണം തുടരുന്നുണ്ട്. ചൂട് കുറഞ്ഞതോടെ വൈദ്യുതി ഉപയോഗത്തിലും കുറവ് രേഖപ്പെടുത്തി. ഞായര്‍ രാത്രി 4680 മെ​ഗാവാട്ടിന്റെ ആവശ്യമുണ്ടായി. ചൂട് കൂടിയ ദിവസങ്ങളില്‍ ഇത്‌ 5797 മൈ​ഗാവാട്ട് വരെയായിരുന്നു. ദിവസേനയുള്ള ഉപയോ​ഗത്തിലും കുറവുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *