Your Image Description Your Image Description

കാസർകോട് : അ​ർ​ബു​ദം ബാ​ധി​ച്ച് ഭാ​ര്യ മ​രി​ച്ച​തി​ന് പി​ന്നാ​​ലെ വീട് ജപ്‌തി ചെയ്തു ബാങ്ക് .പ​ന​ത്ത​ടി​യി​ലെ പി.​എം. രാജന്റെ വീടാണ് ബാങ്ക് ജപ്‌തി ചെയ്തത് .ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്കും മ​റ്റു​മാ​യി ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് എട്ടു ലക്ഷത്തോളം രൂപ കൂട്ടുപലിശയായതോടെയാണ് വീട് ജപ്‌തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചത് . ഇപ്പോൾ പലിശയും കൂട്ടുപലിശയും ചേർന്ന് 15 ലക്ഷത്തോളം രൂപയാണ് ബാങ്കിൽ അടക്കാനുള്ളത് . കൂടാതെ 20 ലക്ഷത്തിന്റെ മറ്റൊരു ബാധ്യതയും രാജനുണ്ട്.

ബാ​ങ്ക് ജപ്‌തി ചെയ്‌തു സീ​ൽ ചെ​യ്ത വീട്ടിലാണ് ഹൃ​ദ്രോ​ഗി കൂ​ടി​യാ​യ എ​ട്ടും പ​ത്തും വ​യ​സ്സു​ള്ള ര​ണ്ടു മ​ക്ക​ളു​ള്ള രാ​ജ​ൻ ക​ഴി​ഞ്ഞിരുന്നത് . മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ  മകളെ കൊണ്ട് എങ്ങോട്ട് പോ​കു​മെ​ന്ന ആശങ്കയിലാണ് രാജൻ.

അതേസമയം ഉ​പ​ജീ​വ​ന​ത്തിനായി കൂലി പണി ചെയ്യുകയാണ് രാജൻ .ഈ ​അവസരത്തിൽ കി​ട​പ്പാ​ടം തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ന്മ​ന​സുകളുടെ സഹായം തേടുന്നു ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ: 38631007225, പി.​എം. രാ​ജ​ൻ, സ്റ്റേ​റ്റ്ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഹോ​സ്ദു​ർ​ഗ് ബ്രാ​ഞ്ച്, ഐ.​എ​ഫ്.​എ​സ്.​സി: SBIN0070402, Gpay: 9496808703.

Leave a Reply

Your email address will not be published. Required fields are marked *