Your Image Description Your Image Description

 

മലപ്പുറം: പ്ലസ് വൺ സീറ്റുകളുടെ കാര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ വിവരിക്കുകയാണ്. സീറ്റ് കൂട്ടുന്നതില്‍ അല്ല ബാച്ചുകള്‍ വര്‍ധിപ്പിക്കുന്നതിലാണ് കാര്യമെന്നും, മുഴുവൻ എ പ്ലസ് കിട്ടിയവര്‍ മാത്രം പഠിച്ചാല്‍ പോരല്ലോ, എല്ലാവര്‍ക്കും പഠിക്കാനുള്ള സൗകര്യം വേണമല്ലോ എന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

ഇക്കുറിയും പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ച് അനുവദിക്കാതിരുന്ന സര്‍ക്കാര്‍ തീരുമാനത്തോട് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രത്യേകിച്ച് മലപ്പുറത്ത് നിന്ന് തന്നെയാണ് എതിര്‍പ്പുയരുന്നത്. മലപ്പുറത്ത് കഴിഞ്ഞ തവണയും സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വൺ പ്രവേശനം പ്രയാസകരമായിരുന്നു.

ഉപരിപഠനത്തിന് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലാകുന്നതിന് അനുസരിച്ച് പല ജില്ലകളിലും പ്ലസ് വൺ സീറ്റില്ല എന്നതാണ് പ്രശ്നം. മലബാര്‍ ജില്ലകളാണ് ഇതിലേറെയും പ്രതിസന്ധി നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *