Your Image Description Your Image Description

മലപ്പുറം: സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളിലെ പണം വകമാറ്റി ചിലവഴിക്കപ്പെടുന്നതുമൂലം അംശാദായം അടച്ച തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും പെൻഷനും ലഭിക്കാത്ത അതീവ ഗുരുതരമായ അവസ്ഥയാണ് ഉള്ളതെന്നും ഇത്തരം അവകാശ നിഷേധത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണന്നും ഈ സാഹചര്യത്തിൽ ക്ഷേമനിധി ബോർഡുകൾ ഓഡിറ്റുചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണമെന്നും എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ. മലപ്പുറത്ത് നടന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. അബ്ദു റസാക്ക് (എഐടിയുസി ) ബഷീർ എടവണ്ണ (ഐഎൻടിയുസി) മുഹമ്മദലി (യു ടി യു സി ) എൻ കെ റഷീദ് ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ സെയ്താലി വലമ്പൂർ ടൈലറിംഗ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ യൂണിയൻ അഷറഫ് എടപ്പറ്റ കർഷക തൊഴിലാളി യൂണിയൻ പരിപാടിക്ക് അഭിവാദ്യം ചെയ്തു സംസാരിച്ചു. എഫ്ഐടി യു ജില്ലാ സെക്രട്ടറി ഷുക്കൂർ മാസ്റ്റർ സ്വാഗതവും, കൺവീനർ അഫ്സൽ മലപ്പുറം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *