Your Image Description Your Image Description

ഡൽഹി ∙ കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതുമൂലമുണ്ടായ റോഡ് അപകടങ്ങളിൽ ഉത്തർപ്രദേശിൽ 4 പേരും രാജസ്ഥാനിൽ 3 പേരും മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ ഡൽഹിയിൽ നിന്നുള്ള 110 വിമാനങ്ങൾ വൈകി.

ദൂരക്കാഴ്ച കുറഞ്ഞതു മൂലം റൺവേ ദൃശ്യമല്ലാത്തതിനാൽ ഡൽഹിയിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ ജയ്പുരിലേക്കു തിരിച്ചു വിട്ടു. ഡൽഹിയിൽ നിന്നു പുറപ്പെടേണ്ട 28 രാജ്യാന്തര സർവീസുകളും എത്തിച്ചേരേണ്ട 15 സർവീസുകളും വൈകി. ആഭ്യന്തര സർവീസിൽ ഡൽഹിയിൽ ഇറങ്ങേണ്ട 42 ഉം പുറപ്പെടേണ്ട 25 ഉം വിമാനങ്ങൾ വൈകി. ഈ ദിവസങ്ങളിൽ ഡൽഹിയിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾ മുടങ്ങിയാൽ അധിക ചാർജ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കുകയോ മാറ്റി എടുക്കുകയോ ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. മൂടൽമഞ്ഞു മൂലം ഡൽഹിയിൽ നിന്നു പുറപ്പെടേണ്ടതും ഇവിടേക്കെത്തേണ്ടതുമായ 25 ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടിയത്.

Leave a Reply

Your email address will not be published. Required fields are marked *