Your Image Description Your Image Description

 

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന എ.ആർ.ഒമാരുടെ യോഗത്തിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ കൃത്യതയോടെ അറിയിക്കണമെന്നും കലക്ടർ നിർദേശിച്ചു.

സാമൂഹ്യമാധ്യമ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തണം. തിരഞ്ഞെടുപ്പിന് മുമ്പുള്ള 48 മണിക്കൂർ നേരം നിതാന്ത ജാഗ്രതയാണ് പാലിക്കേണ്ടത്. ചട്ടലംഘനങ്ങൾ കണ്ടെത്തുന്നമാത്രയിൽ തുടർനടപടികളും സ്വീകരിക്കണം. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ വീഴ്ച വരുത്തുന്നവർക്കെതിരെയും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള കർശന നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.

വോട്ടർ സ്ലിപ് വിതരണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കണം. മൂന്നാംഘട്ട റാൻഡമൈസേഷനുള്ള തയ്യാറെടുപ്പും പൂർണമാക്കണം. പ്രശ്നബാധിതമെന്ന് കണ്ടെത്തിയ ബൂത്തുകളിൽ സുരക്ഷാക്രമീകരണം ശക്തമാക്കിയിട്ടുണ്ട്. പണമിടപാടുകളുടെ സൂക്ഷ്മവിലയിരുത്തലും നടത്തുന്നുണ്ട്. ജനങ്ങളും ഇത്തരം ഇടപാടുകളിൽ ജാഗ്രത പാലിക്കണം. ഇക്കാര്യത്തിലും എആർഒമാർ കൂടുതൽ ശ്രദ്ധപതിപ്പിക്കണം. വാഹന-സ്റ്റാറ്റിക് ടീമുകളുടെ പരിശോധനയും യഥാവിധി നടത്തിവരികയാണ്. വോട്ടിംഗ് മെഷീനുകളെല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിലെ ഉപയോഗത്തിന് അധിക മെഷീനുകൾ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുമുണ്ട്. വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിന് എ.ആർ.ഒമാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *