Your Image Description Your Image Description
തൃശൂർ: ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ – പഴമ്പാലക്കോട് റോഡിലെ പഴമ്പാലക്കോട് പാലം പുനർ നിർമ്മിക്കുന്നതിന് 425 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
12.60 മീറ്റർ നീളവും 6.60 മീറ്റർ വീതിയുമുള്ള നിലവിലെ പാലം 24 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പുനർ നിർമ്മിക്കുന്നത്. പാലത്തിന്റെ വീതി കൂട്ടി പണിയുന്നതോടെ വാഹന ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും ഒരു പരിധി വരെ കഴിയും.
റോഡിന്റെ ഇരുഭാഗങ്ങളിലും 35 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിക്കും.
പി.ഡബ്ലു.ഡി. ബ്രിഡ്ജസിനാണ് നിർമ്മാണ ചുമതല. സാങ്കേതികാനുമതിയും ടെണ്ടർ നടപടികളും വേഗത്തിലാക്കി പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *