Your Image Description Your Image Description

 

റിയാദ്: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. മാധ്യമ മന്ത്രി സൽമാൻ അൽദോസരിയാണ് രാജാവിൻറെ പെരുന്നാൾ സന്ദേശം വായിച്ചത്.

പലസ്തീൻ ജനതയ്ക്കെതിരായ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കുക, സുരക്ഷിതമായ മാനുഷിക, ദുരിതാശ്വാസ ഇടനാഴികൾ ഉറപ്പാക്കുക, അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക, സമാധാനത്തോടെ ജീവിക്കുക എന്നിവയുൾപ്പെടെ എല്ലാ ന്യായമായ അവകാശങ്ങളും നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കിക്കൊണ്ട് അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കണമെന്ന് സന്ദേശത്തിൽ പറയുന്നു. റമദാൻ പൂർത്തിയാക്കാനായതിൽ ദൈവത്തിനോട് നന്ദി പറയുന്നതായും എല്ലാവരുടെയും വ്രതവും പ്രാർത്ഥനകളും സ്വീകരിക്കണമെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *