Your Image Description Your Image Description

 

 

തൃശൂർ: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ വാടാനപ്പള്ളി പൊലീസും തൃശൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. വയനാട് നീലഗിരി കൊന്നച്ചൽ ചീരൻ വീട്ടിൽ സ്റ്റാലിൻ മാത്യു (24) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 12.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇതിന് 80,000 രൂപ വിലവരും. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവ്‌നീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം ദേശീയപാതയിൽ തളിക്കുളം ഹൈ സ്‌കൂളിനടുത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സഹിതം യുവാവിനെ പിടികൂടിയത്.

തീരദേശ മേഖലയിൽ മൊത്തവിൽപന നടത്തുന്നതിനായാണ് പ്രതി എം ഡി എംഎ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ തീരദേശ മേഖലയിലെ സിന്തറ്റിക്ക് മയക്ക് മരുന്ന് വിപണനം നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്.ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്. പ്രതിക്ക് മയക്കുമരുന്ന് നൽകിയ ആളുകളെയും വിൽപന നടത്തുന്നവരേയും പറ്റി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഉത്സവ കാലമായതിനാൽ ഉണ്ടാകുന്ന വൻ ഡിമാന്റാണ് മയക്ക്മരുന്ന് കടത്തിക്കൊണ്ടുവരാൻ ഇവർക്ക് പ്രചോദനമാക്കുന്നത്. പൊലീസ് നിരീക്ഷണം ഉർജിതമാക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

തൃശൂർ റൂറൽ ഡിസിബി ഡിവൈ എസ്പി എൻ മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈ എസ്പി. സന്തോഷ് കുമാർ, വാടാനപ്പള്ളി എസ്.എച്ച്.ഒ. ബിഎസ്. ബിനു എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പള്ളി എസ് ഐമാരായ എസ് എം ശ്രീലക്ഷ്മി, ഫ്രാൻസിസ്, തൃശൂർ റൂറൽ ഡാൻസാഫ് എസ്.ഐമാരായ സിആർ. പ്രദീപ്, പിപി ജയകൃഷ്ണൻ, വിജി. സ്റ്റീഫൻ, ടിആർ ഷൈൻ, എസ് സി പി ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, സോണി സേവിയർ, എംവി. മാനുവൽ, സി പി ഒമാരായ നിഷാന്ത്, കെ ജെ ഷിന്റോ, ഷിജിത്, ജ്യോതിഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *