Your Image Description Your Image Description

 

 

വളർത്തുമൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. കൂടെ ഉണ്ട്, ഉറങ്ങിക്കഴിയണ അത്രയേറെ അടുത്തിടപഴകുന്ന ഒരു ജീവിയെ പെട്ടെന്ന് ഒരനാൾ കാണാതായാൽ ഉടനെ അന്വേഷണം തുടങ്ങികയായി. പോസ്റ്റർ ഓട്ടിച്ചും ഇനാം പ്രഖ്യാപിച്ചും സാമൂഹിക മാധ്യമ കുറിപ്പ് വഴിയും പത്രപരസ്യങ്ങളിലൂടെയും നാടൊട്ടുക്കും അന്വേഷണം വ്യാപിപ്പിക്കും. ഇത്തരം കാര്യങ്ങൾ ഇന്ന് നമ്മുടെ നാട്ടിലും സാധാരണമാണ്. എന്നാൽ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു തിരച്ചിൽ വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിച്ചു.

കുട്ടികൾ പാടുന്ന ഒരു റഷ്യൻ പാട്ടിൻറെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ, കാണാതായ ഒരു പട്ടിയെ അന്വേഷിക്കുന്ന ഒരു ഡ്രോണിൻറെ ദൃശ്യങ്ങളായിരുന്നു. അന്വേഷിച്ച് ആകാശത്ത് വട്ടമിട്ട ഡ്രോൺ കണ്ടെത്തിയത്, കരടിക്കുടുംബവുമായി കളിച്ച് നടക്കുന്ന റഷ്യൻ ഹസ്കിയെ. ഡ്രോൺ വീഡിയോയുടെ തുടക്കത്തിൽ കാടുകൾക്ക് നടുവിലൂടെയുള്ള വാഹനങ്ങൾ പോകുന്ന ഒരു മൺപാതയിലുൂടെ മൂന്ന് കരടികൾക്കൊപ്പം പോകുന്ന ഹസ്കിയെ ആണ്. അമ്മയുടെ കൂടെയുള്ള രണ്ട് കരടിക്കുട്ടികൾക്കൊപ്പം അടുത്തും അകന്നും മണം പിടിച്ചും നീങ്ങുന്ന ഹസ്കിയുടെ പല സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ. വലിയൊരു കാടിന് നടുവിൽ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്കിയിലാണ് വീഡിയോ അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *