Your Image Description Your Image Description

തിരുവനന്തപുരം: തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ‌ പ്രതിഷേധിച്ച് ബന്ധുക്കൾ. ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം.

ഷഹാനയെ ആശുപത്രിയിൽ വെച്ച് വരെ ഭർതൃമാതാവ് മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

ഷെഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസുമായി തർക്കമുണ്ടാകുകയും ചെയ്തു. കേസ് വിശദമായി അന്വേഷിക്കാമെന്ന് എസി ഉറപ്പ് നൽകിയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഇവർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *